മാവേലിക്കര: ദേശീയപാത വികസനത്തിന്റെ പേരിൽ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി പൊളിച്ചു നീക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രാർത്ഥന യജ്ഞം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ് അദ്ധ്യക്ഷനായി. സഭ മാനേജിംഗ് കമ്മിറ്റിയംഗം സൈമൺ വർഗീസ് കൊമ്പശേരിൽ ആമുഖ പ്രഭാഷണം നടത്തി. വി.ആർ.തോമസ് ജോൺസൻ കോറെപ്പിസ്കോപ്പ, ഫാ.ഷാജി എം.ബേബി, കത്തീഡ്രൽ സഹവികാരി ഫാ.ജോയ്സ് വി.ജോയി, യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കെ.തോമസ്, ഫാ.ഡോ.സാം കുട്ടംപേരൂർ, ഫാ.ജോൺ എ.ജോൺ, ഫാ.റിജോ എം.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം നില്പ് സമരം നടത്തി. വികാരി ഫാ.എബി ഫിലിപ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ യുവജന പ്രസ്ഥാനം സെക്രട്ടറി വിനു ഡാനിയേൽ അദ്ധ്യക്ഷനായി.