മാവേലിക്കര: ഉമ്പർനാട് തത്ത്വമസി യുവജന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആർ. ശങ്കർ അനുസ്മരണം ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് ഉദ്‌ഘാടനം ചെയ്തു. ഹരിപ്പാട്ട് വാഹനാപകടത്തിൽ മരിച്ച ശങ്കർ കുമാറിന്റെ സ്മരണാർത്ഥം യുവജന സമിതി ഏർപ്പെടുത്തിയ പഠനോപകരണ സഹായ വിതരണവും, ചികിത്സാ സഹായവും സന്തോഷ് കുമാർ, ഗണേഷ്‌കുമാർ എന്നിവർ ചേർന്ന് നൽകി. ചടങ്ങിൽ ശിവരാജൻ, പ്രശാന്ത്, ജി.കെ. ബിജു, പ്രതീഷ്, മഹേഷ്, ശ്യാംകുമാർ, വൈഷ്ണവ് എന്നിവർ പങ്കെടുത്തു.