മാവേലിക്കര: ബി.എം.എസ് മാവേലിക്കര മേഖല സമ്മേളനംസംസ്ഥാന സെക്രട്ടറി സി.ജി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജയകുമാർ കൈലാസം അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ.വി. ശശികുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ജെ. മനോജ് (പ്രസിഡന്റ്), ജയകുമാർ, പരമേശ്വരൻ നായർ, എസ്.വി. ശശിധരൻ, ജെ. ബിന്ദു (വൈസ് പ്രസിഡന്റുമാർ), കെ.വി. ശശികുമാർ (സെക്രട്ടറി), സിന്ധു ഗോപകുമാർ, സന്തോഷ്, ബി. അനിൽ, സി. ശ്രീകുമാർ (ജോ. സെക്രട്ടറിമാർ), ജി. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.