ആലപ്പുഴ . ഏക്കർ കണക്കിന് വിസ്തീർണ്ണമുള്ളതും ജൈവ വൈവിദ്ധ്യം നിറഞ്ഞതുമായ വണ്ടാനം കാവ് സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ ആവശ്യപ്പെട്ടു.
കാവ് തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള കാവ് പരിസ്ഥിതി സംരക്ഷണ സമിതി കളക്ടറേറ്റ് പടിക്കൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും 30ന് ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും തപാലായി പരാതി അയക്കും. കേരള സംസ്ഥാന കാവ് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എൻ.ഗോപിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. കളവംകോടം രാജപ്പൻ, ഇ.ഷാബ്ദ്ദീൻ, ചന്ദ്രിക സുരേന്ദ്രൻ, എം.പി.ഹരികുമാർ , രാജശേഖരൻ നായർ വെളുത്തേരി മഠം എന്നിവർ പ്രസംഗിച്ചു