ആലപ്പുഴ: ജില്ലയിൽ ഇന്നലെ 353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8617ആയി. 345പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 792 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗമുക്തരായവരുടെ എണ്ണം 29663 ആയി. മുതുകുളം സ്വദേശിനി സരസ്വതി(51), ചേർത്തല സ്വദേശി ബാലകൃഷ്ണൻ(72), ഏഴരയിൽപുഴയിൽ സ്വദേശി മോഹനൻ(57), പള്ളിപ്പാട് സ്വദേശിനി ഷീബ(36) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ:14,138
വിവിധ ആശുപത്രികളിലുള്ളവർ: 6408
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 275
36 കേസ്, 30 അറസ്റ്റ്
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകളിൽ 30 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 288 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 849 പേർക്കും
നിരോധനാജ്ഞ ലംഘനത്തിന് രണ്ട് കേസുകളിൽ 11 പേർക്കും എതിരെ നടപടി എടുത്തു.
കണ്ടെയിൻമെന്റ് സോൺ
നൂറനാട് പഞ്ചായത്തിലെ വാർഡ് 17ൽ പവർഹൗസ് സ്റ്റേഷന്റെ വടക്ക് പടിഞ്ഞാറൻ ഭാഗം, പൂക്കോട്ട് ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗം,മേലേതിൽ കോളനി, അരിപ്പുറത്ത് ഭാഗം, താഴത്തടത്ത് ഭാഗം തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കി.
തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 19, നൂറനാട് പഞ്ചായത്തിലെ വാർഡ് രണ്ട്, നീലംപേരൂർ പഞ്ചായത്തിലെ വാർഡ് 11,തകഴി പഞ്ചായത്തിലെ വാർഡ് 13,10, ചേന്നംപള്ളിപുറം പഞ്ചായത്തിലെ വാർഡ് എട്ട്,13, തുറവൂർ സൗത്ത് പഞ്ചായത്തിലെ വാർഡ് 12എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.