ആലപ്പുഴ: ഭരണഘടനാപരമായി നൽകപ്പെട്ട സാമുദായിക സംവരണത്തിനുമേലുള്ള കടന്നു കയറ്റമാണ് മുന്നാക്ക സംവരണമെന്ന് സംവരണ സമുദായ മുന്നണി സംസ്ഥാന പ്രസിഡന്റ് വി.ദിനകരൻ പറഞ്ഞു. സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. സുപ്രീംകോടതി ഉത്തരവുണ്ടാകുന്നതുവരെ സംസ്ഥാനത്ത് മുന്നോക്കസംവരണം നടപ്പാക്കരുതെന്നും ദിനകരൻ ആവശ്യപ്പെട്ടു. കമാൽഎം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ മോഹനൻപിള്ള, എ.എം.നസീർ, അഡ്വ. എച്ച്.ബഷീർകുട്ടി, ഫാദർ ജോൺസൻ, എം.എൻ.ഗോപിനാഥൻ, ചന്ദ്രബോസ്, എ.നസീർ (മെക്ക), എൻ.കെ.വിദ്യാധരൻ, രാജലക്ഷ്മി, വി.പി.പ്രകാശ്, നാസർ ആറാട്ടുപുഴ, ഗോപിനാഥൻ , സി.സി.നിസാർ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.