കായംകുളം: പാചകവാതക സിലിണ്ടർ ചോർന്ന് വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു.
കായംകുളം എരുവ ക്ഷേത്രത്തിനു കിഴക്ക് ഗൗരീശങ്കരത്തിൽ കുശലകുമാരി (58) ക്കാണ് പൊള്ളലേറ്റത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് കായംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനു ശേഷം പൊള്ളലേറ്റ വീട്ടമ്മയെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് തുറന്ന നിലയിൽ മണ്ണെണ്ണ കന്നാസും തീപ്പെട്ടിയും കണ്ടത് ദുരൂഹതയുണർത്തുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.പി. ജോസ്, സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ ഡി.ബി.സഞ്ജയൻ എന്നുവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.