ആലപ്പുഴ: കേരള സർവ്വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധനം നടപ്പിലാക്കുക, മദ്യ നയത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. . ജില്ലാ സെക്രട്ടറി എം.ഡി.സലിം, ജോയിന്റ് സെക്രട്ടറി ഉമ്മൻ.‌ജെ.മേടാരം, ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ എന്നിവർ സംസാരിച്ചു.