ambala

അമ്പലപ്പുഴ: സ്തുത്യർഹ സേവനത്തിനുള്ള 2020 ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും, കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ച പുന്നപ്ര സ്വദേശികളായ എ.സുധീർ, ആർ.രാജ്കുമാർ എന്നിവരെ പുന്നപ്ര സൗഹൃദ കൂട്ടായ്മ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു.ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. എസ്. പ്രഭുകുമാർ, കമാൽ എം.മാക്കിയിൽ, നൂറുദ്ദീൻ എസ്.ഹാഫിയത്ത്, ഷാജി ഗ്രാമദീപം, സിറാജ് സി.ആർ.പി, അനിൽ കല്ലൂപ്പറമ്പിൽ,എസ്.സുനീർ, ഹാരിസ് മoത്തിൽപ്പറമ്പ്, നൂഹ് സുൽത്താന,സിറാജ് നന്തികാട് എന്നിവർ പങ്കെടുത്തു.