ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതൃയോഗം ഇന്ന് രാവിലെ 10 ന് ഡി.സി.സി ഓഫീസിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പാലോട് രവി, ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, നിർവാഹക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ഉച്ചക്ക് 2ന് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാരുടെ യോഗവും നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു അറിയിച്ചു