അമ്പലപ്പുഴ: കേരള സർവ്വകലാശാല ബി.എ എൽ.എൽ.ബി പരീക്ഷയിൽ 31ാം റാങ്ക് കരസ്ഥമാക്കിയ പുന്നപ്ര കറുകപ്പറമ്പിൽ സുഗുണാനന്ദന്റെയും ഷാൻറിയുടെയും മകൾ സായി ആനന്ദയെ ശ്രീ സത്യസായി സേവ സംഘടന പുന്നപ്ര സമിതിയുടെ അഭിമുഖ്യത്തിൽ അനുമോദിച്ചു . പ്രൊഫ.രാമരാജവർമ്മ ഉപാഹാരം നൽകി .ജില്ല കോ ഓർഡിനേറ്റർ വി.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു . ഡോ.ഗഗൻ വോലായുധൻ ,ഡോ.മഞ്ജു ഗോപിനാഥ് ,സുഗുണൻ ,ദേവരാജൻ ,വേണു,സുരേഷ് അമ്പലപ്പുഴ, നിസാർ വെള്ളാപ്പള്ളി എന്നിവർ പങ്കെടുത്തു.