മുതുകുളം: പുതിയവിള വടക്കൻ കോയിക്കൽ ദേവീേക്ഷത്രത്തിലെ വാർഷിക പൊതുയോഗം കായംകുളം എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു.
കായംകുളം എസ്.എൻ.ഡി.പി.യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുളള കാഷ് അവാർഡ് - മെമെന്റോ വിതരണം യൂണിയൻ കൗൺസിലർ വിഷ്ണു പ്രസാദ് നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി വി.ബാബു വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.കായംകുളം എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ പനക്കൽ ദേവരാജൻ, വിവിധ ശാഖാ യോഗങ്ങളുടെ പ്രസിഡന്റുമാരായ സുരേഷ് കുമാർ, പി.സോമനാഥൻ, ബി. ഉദയൻ എന്നിവർ സംസാരിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആർ.സദാശിവൻ സ്വാഗതവും ട്രഷറർ എബി തമ്പി നന്ദിയും പറഞ്ഞു.