മുതുകുളം :മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാലയിൽ ചങ്ങമ്പുഴയുടെ 'വാഴക്കുല" എന്ന കവിതയെ ആസ്പദമാക്കി നടന്ന ചർച്ചാ സമ്മേളനം കാർത്തികപ്പള്ളി താലൂക്കു ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു . ഗ്രന്ഥശാലാ സെക്രട്ടറി എസ്.സുജൻ സ്വാഗതം പറഞ്ഞു . മുതുകുളം പാർവ്വതി അമ്മ ട്രസ്റ്റ് സെക്രട്ടറി ആർ. മുരളീധരൻ വിഷയം അവതരിപ്പിച്ചു. മുതുകുളം സുനിൽ. സാം മുതുകുളം, ലത എസ് ഗീതാഞ്ജലി,കെ. ലീലമ്മ , എം.ബാബു, സാബു സാം, എസ്.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.