മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിലെ മുതിർന്ന വൈദികനും ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്ന വി.എം മത്തായി വിലനിലത്തച്ചനെപ്പറ്റിയുള്ള ഡോക്യുമെന്ററി മാവേലിക്കര തെയോ ഭവൻ അരമനയിൽ നടന്ന ചടങ്ങിൽ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് പ്രകാശനം ചെയ്തു. യോഗത്തിൽ ഫാ.വി.എം.മത്തായി വിലനിലം, ഫാ.ജോയ്കുട്ടി വർഗീസ്, ഫാ.ബിനു ഈശോ, ജോൺ.കെ.മാത്യു, അനി വർഗീസ്, കെ.ഡാനിയേൽ തട്ടാരമ്പലം തുടങ്ങിയവർ സംസാരിച്ചു. ടീം ദൈവനാമത്തിൽ എന്ന ബാനറിൽ സന്തോഷ് പവിത്രമംഗലം, റൂബിൻ ആർ.ജേക്കബ് എന്നിവർ ചേർന്ന് ഒരുക്കിയ ഡോക്യൂമെന്ററിക്ക് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഡാനിയേൽ തട്ടാരമ്പലമാണ്. സംഗീതം ജിജു പോളും പശ്ചാത്തല സംഗീതം മെൽവിൻ മാത്യുവും ഗാനാലാപനം ബിജു.ടി.സിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. റോഷൻ ടി.റോയ്, അനൊയ്‌ കൊറ്റമ്പള്ളി, അനു ഫിലിപ്പ് വർഗീസ് എന്നിവരാണ് സാങ്കേതിക സഹായം നൽകിയത്.