മാവേലിക്കര: വൈ.എം.സി.എയിൽ നടന്ന പ്രാർത്ഥനാ വാരം ഫാ.ജേക്കബ് ജോൺ കല്ലട ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ.ഗീവർഗീസ് പൊന്നോല അദ്ധ്യക്ഷനായി. റവ.സാജൻ ജോൺ വചനഘോഷണം നടത്തി. സെക്രട്ടറി കെ.സി.ഡാനിയേൽ, ഡോ.പ്രദീപ് ജോൺ ജോർജ്, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, ട്രഷറാർ കെ.വി.മാത്യു എന്നിവർ സംസാരിച്ചു.