കോൺഗ്രസ് 31 സീ​റ്റിൽ  എൽ.ഡി.എഫിൽ കേരള കോൺഗ്രസിനു 3 സീ​റ്റ്  ബി.ഡി.ജെ.എസ് 9 സീ​റ്റിൽ

ചേർത്തല : ചർച്ചകൾക്കൊടുവിൽ നഗരസഭയിൽ മൂന്നു മുന്നണികളുടെയും സീ​റ്റുവിഭജനം പൂർത്തിയായി.സ്വതന്ത്റരെ പരീക്ഷിക്കുന്നതിനായി ഇടത്, എൻ.ഡി.എ മുന്നണികളിൽ അവസാന വട്ടചർച്ചകൾ നടക്കുന്നു.

ആകെയുള്ള 35 സീറ്റിൽ എൽ.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.എം 20 സീറ്റിൽ മത്സരിക്കും.സി.പി.ഐക്ക് ഒമ്പതു സീ​റ്റു നൽകിയതിനൊപ്പം പുതുതായി മുന്നണിയിലെത്തിയ കേരളാ കോൺഗ്രസ് എമ്മിന് മൂന്ന് സീറ്റും നൽകി.രണ്ട്,26,32 വാർഡുകളാണ് കേരള കോൺഗ്രസിന് നൽകിയത്. എൽ.ജെ.ഡിക്കും കോൺഗ്രസ് എസിനും എൻ.സി.പിക്കും ഓരോ സീ​റ്റും നൽകി.സി.പി.എം മത്സരിക്കുന്ന സീ​റ്റുകളിൽ ചിലയിടങ്ങളിൽ പൊതു സമ്മതരായ സ്വതന്ത്റരെയും പരിഗണിക്കുന്നുണ്ട്.
യു.ഡി.എഫിൽ കോൺഗ്രസ് 31 സീ​റ്റുകളിൽ മത്സരിക്കും.ജനതാദൾ,ആർ.എസ്.പി,സി.എം.പി,കേരളാ കോൺഗ്രസ്(ജോസഫ്)എന്നീ കക്ഷികൾക്ക് ഓരോ സീ​റ്റ് നൽകി.ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
എൻ.ഡി.എയിൽ ബി.ജെ.പി 26 സീ​റ്റിലും ബി.ഡി.ജെ.എസ് 9 സീ​റ്റിലും മത്സരിക്കാനാണ് തീരുമാനം.ഇതിനൊപ്പം തന്നെ മ​റ്റു പാർട്ടികളിൽ നിന്നും എത്തുന്നവരെ സ്വീകരിക്കാനുള്ള തന്ത്റവും ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ സീ​റ്റൊഴിച്ചിട്ടാണ് സ്ഥാനാർത്ഥികളെ നിർണയിച്ചത്.
മൂന്നുമുന്നണികളുടെയും പൂർണ സ്ഥാനാർത്ഥി ചിത്രം വ്യാഴാഴ്ചയോടെ തെളിയുമെന്നാണ് വിവരം.ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും സീ​റ്റുറപ്പിച്ച സ്ഥാനാർത്ഥികൾ വാർഡുകളിൽ പ്രചാരണം തുടങ്ങി.