ആലപ്പുഴ : വീട്ടിൽ നിന്നും കാണാതായ ആളെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. തത്തംപളളി കുറശേരി വീട്ടിൽ തങ്കപ്പൻ (68)നെയാണ് പുന്നമടയ്ക്ക് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 7നാണ് തങ്കപ്പനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് കഴിഞ്ഞ ദിവസം വീട്ടുകാർ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തങ്കപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. തങ്കപ്പൻ കഴിഞ്ഞ 2 വർഷമായി കാൻസറിന് ചികിത്സയിലായിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് അറിയിച്ചു ഭാര്യ: വിജയമ്മ. മക്കൾ ടിന്റു, ചിഞ്ചു. മരുമക്കൾ: അരുൺ, ദീപു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്.