obituary

ചേർത്തല:കക്കാതൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു. മുഹമ്മ പള്ളിക്കുന്ന് ക്ഷേത്രത്തിനു സമീപം വെൺപറമ്പിൽ പരേതനായ എം.എൻ.തങ്കപ്പന്റെ മകൻ വി.ടി.അരവിന്ദാക്ഷൻ (56) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച പനി ഉണ്ടായതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടന്ന് ആലപ്പുഴ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ,കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എലിപ്പനിയോടൊപ്പം ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു. മാതാവ്: പരേതയായ അംബുജാക്ഷി .ഭാര്യ: കുഞ്ഞുമോൾ .മക്കൾ: ആദർശ്,ആതിര .