ചേർത്തല:സ്‌കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ചേർത്തല വിദ്യാഭ്യാസ ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ മാസ്‌കുകളും സാനിടൈസറും പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ പി.എസ്.തങ്കച്ചനും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസിൽ സ്റ്റേഷൻ ഓഫീസർ കെ.പി.സന്തോഷും സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ആർ.ഹേമലത, ജില്ലാ ട്രെയിനിംഗ് കമ്മീഷണർ കെ.എം.ചാക്കോ,ജില്ലാ ട്രഷറർ സാജു തോമസ്, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഗിരീഷ് കമ്മത്ത്,പി.ജെ.ജോൺ,കെ.എം. മായാദേവി എന്നിവർ നേതൃത്വം നൽകി.