ചേർത്തല:വ്യാജ രേഖയുണ്ടാക്കി എസ്.എച്ച് ഗ്രൂപ്പിന്റെ പേരിൽ വായ്പ തട്ടിപ്പ് നടത്തിയതായി പരാതി.വയലാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന ശ്രേയസ് സ്വയം സഹായസംഘത്തിന്റെ പേരിൽ വയലാർ പട്ടിക ജാതി സർവീസ് സഹകരണ സംഘത്തിൽ നിന്നാണ് വായ്പയെടുത്തത്.2016 ജനുവരിയിൽ 5 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞതിനാൽ മുതലും പലിശയും പിഴപ്പലിശയുമടക്കം 579058 രൂപ തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ച് എസ്.എച്ച്.ഗ്രൂപ്പിന് നോട്ടീസ് നൽകിയിരിക്കുകയാണ്.എന്നാൽ ഗ്രൂപ്പ് 2015ലും 2018ലും നിയമ പ്രകാരം വായ്പയെടുക്കുകയും നിശ്ചിത കാലാവധിയിൽ അടച്ചു തീർത്തതുമാണ്.2016ൽ വായ്പയെടുത്തതായി വ്യാജ രേഖയുയാക്കിയാണ് 5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പട്ടിക ജാതി സർവീസ് സഹകരണ സംഘത്തിനെതിരെ ചേർത്തല എ.ആർ.ഓഫീസിലും ചേർത്തല പൊലീസിലും സ്വാശ്രയ സംഘം സെക്രട്ടറി പരാതി നൽകി.