ആലപ്പുഴ: കുഞ്ഞൻ എലികളെ വളർത്തി സംരംഭകനായി മാറിയ ആലപ്പുഴ സ്വദേശിയായ പതിനാലുകാരനെയും പിതാവിനെയും സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുന്നതായി പരാതി. പോസ്റ്റുകൾ വഴി തങ്ങളെ തേജോവധം ചെയ്യാൻ ചില സംഘങ്ങൾ ഗൂഢാലോചന നടത്തി പ്രവർത്തിക്കുന്നതായി സനാതനപുരം തെക്കേക്കുറിയിൽ ടി.എം.ആന്റണി നോർത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താൻ നേരിടുന്ന സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് കാണിച്ച് പതിനാലുകാരൻ തെളിവുകൾ സഹിതം പ്രധാനമന്ത്രിക്ക് മെയിൽ വഴി പരാതി അയച്ചതായും പിതാവ് ആന്റണി പറഞ്ഞു.