ആലപ്പുഴ: വലിയ പ്രസരണശേഷിയുള്ള ആലപ്പുഴ ആകാശവാണി നിലയം അടച്ചുപൂട്ടുന്നതിനുള്ള നീക്കത്തിൽ നിന്ന് പ്രസാർഭാരതി പിന്മാറണമെന്ന് കേരളാ കോൺഗ്രസ്‌(എം) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പ്രദീപ്‌ കൂട്ടാല ആവശ്യപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങൾ അടച്ച്‌ പൂട്ടുകയും പിന്നീട്‌ ആസ്തികൾ വിൽപ്പനയ്ക്ക്‌ വയ്ക്കുകയും ചെയ്യുന്ന നടപടിയുടെ ഭാഗമാണോ ആലപ്പുഴ റേഡിയോ നിലയത്തിനു വന്നുചേർന്നിരിക്കുന്ന ദുരവസ്ഥയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.