ആലപ്പുഴ: മണ്ഡലകാലത്ത് കൊവിഡ് നിയന്ത്രണം മൂലം ശബരിമല ദർശനം നടത്താൻ കഴിയാത്ത അയ്യപ്പഭക്തർക്ക് സ്വാമി പ്രസാദം ബുക്ക് ചെയ്യുന്നതിനും സ്പീഡ് പോസ്റ്റു വഴി വീടുകളിൽ എത്തിക്കുന്നതിനും തപാൽ വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കരാറിലായി. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റിന്റെ ഇ പേയ്മെന്റ് സംവിധാനം വഴി രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകളിൽ പ്രസാദം ബുക്ക് ചെയ്യാം. അരവണ, ആടിയ നെയ്യ്, മഞ്ഞൾ, കുങ്കുമം, വിഭൂതി, അർച്ചന പ്രസാദം അടങ്ങിയ സ്വാമി പ്രസാദം എന്ന പേരിലുള്ള കിറ്റിന് 450രൂപയാണ് അടയ്ക്കേയത്. സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തപാൽ വകുപ്പ് അറിയിച്ചു.