ആലപ്പുഴ: അമ്പലപ്പുഴയിലെ കാക്കാഴം - കരൂർ മേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടായ കടൽ കയറ്റത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കരയ്ക്കു കയറ്റി വച്ചിരുന്ന പത്ത് മത്സ്യബന്ധന വളളങ്ങളും വല അടക്കമുള്ള ഉപകരണങ്ങളും പൂർണമായും നഷ്ടപ്പെട്ടതിലൂടെ നൂറിലധികം കുടുംബങ്ങൾ തൊഴിൽ രഹിതരായെന്നും ദിനകരൻ പറഞ്ഞു.