ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ ഉക്രെയ്ൻ, റഷ്യൻ മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ പ്രവേശന നടപടികൾ ആരംഭിച്ചു. അഡ്മിഷൻ ലെറ്ററുകൾ നൽകി വിസ നടപടി പൂർത്തിയാക്കാവുന്ന തരത്തിലാണ് പ്രവേശനം. ആറ് വർഷം നീണ്ടു നിൽക്കുന്ന കോഴ്സിൽ ക്ലിനിക്കൽ ഇന്റേൺഷിപ്പും ഉൾപ്പെടും. നീറ്റ് യോഗ്യതയില്ലാത്തവർക്ക് ഇന്ത്യക്ക് വെളിയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയും വിധം പ്രീ- മെഡിസിൻ കോഴ്സ് ഉൾപ്പടെയുള്ള എം.ബി.ബി.എസ് പഠനപദ്ധതിയും ലഭ്യമാണ്. ക്ലാസുകൾ ഡിസംബർ മദ്ധ്യത്തോടെ ആരംഭിക്കും. വിവരങ്ങൾക്ക്: 8590995139