house-keeping-unit

ആലപ്പുഴ: കുടുംബശ്രീ നോർത്ത് സി.ഡി.എസിന്റെ കീഴിൽ ഹൗസ് കീപ്പിംഗ് യൂണിറ്റ് ആരംഭിച്ചു. പത്ത് വനിതകൾക്ക് വരുമാനം ലഭിക്കുന്ന രീതിയിലാണ് യൂണിറ്റ് . നഗരപരിധിയിലെ ഓഫീസുകളിലും വീടുകളിലും നേരിട്ടെത്തി സ്ക്വയർ ഫീറ്റിന് രണ്ടര രൂപ നിരക്കിൽ ശുചീകരണം നടത്തും. വനിതകൾക്ക് ആവശ്യമായ യൂണിഫോമുകൾ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ സൗജന്യമായി നൽകി. ചടങ്ങിൽ മുനിസിപ്പൽ സെക്രട്ടറി കെ.കെ.മനോജ്, ഐ.സി.ഐ.സി.ഐ റീജിയണൽ ഹെഡ് അരുൺ മാത്യു, ബ്രാഞ്ച് ഹെഡ് അരുൺ ആർ.ഉത്തമൻ, അരവിന്ദ് ഹരിദാസ്, സി.ഡി.എസ് ചെയർപേഴ്സൺ ലാലി വേണു, ഹെൽത്ത് ഓഫീസർ ഹബീബ്, എൻ.യു.എൽ.എം മാനേജർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. യൂണിറ്റിന്റെ സേവനം ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ:8086459184