s

 യു.ഡി.എഫിൽ ചർച്ച തീർന്നില്ല

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ. ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചു. സി.പി.എം 15 സീറ്റുകളിലും സി.പി.ഐ അഞ്ച് സീറ്റുകളിലും കേരള കോൺഗ്രസ് (എം), ജനതാദൾ സെക്കുലർ, എൽ.ജെ.ഡി എന്നീ കക്ഷികൾ ഓരോ സീറ്രിലുമാണ് മത്സരിക്കുകയെന്ന് ജില്ലാ കൺവീനർ ആർ.നാസർ അറിയിച്ചു.

ഡിവിഷനും സ്ഥാനാർത്ഥികളും
അരൂർ -ദെലീമ ജോജോ, പൂച്ചാക്കൽ-ബിനിത പ്രമോദ്, പള്ളിപ്പുറം-അഡ്വ. പി.എസ്. ഷാജി, കഞ്ഞിക്കുഴി-വി. ഉത്തമൻ , മാരാരിക്കുളം-കെ.ജി.രാജേശ്വരി, ആര്യാട്-അഡ്വ. ആർ. റിയാസ്, പുന്നപ്ര-ഗീതാ ബാബു, കരുവാറ്റ-അഡ്വ. ടി.എസ്. താഹ,കൃഷ്ണപുരം-അഡ്വ. ബിപിൻ സി. ബാബു, ഭരണിക്കാവ്-നികേഷ് തമ്പി, നൂറനാട്-അഡ്വ. കെ.തുഷാര, വെണ്മണി-മഞ്ചു ശ്രീകുമാർ, മുളക്കുഴ-ഹേമലത, മാന്നാർ-വത്സല മോഹൻ, വെളിയനാട്-എം.വി പ്രിയ (എല്ലാവരും സി.പി.എം).

വയലാർ-എൻ.എസ്. ശിവപ്രസാദ്, അമ്പലപ്പുഴ-അഞ്ജു. പി, മനക്കോടം-ഇസബല്ല ഷൈൻ, പള്ളിപ്പാട്-എ .ശോഭ, പത്തിയൂർ-കെ.ജി. സന്തോഷ് ( എല്ലാവരും സി.പി.ഐ),ചമ്പക്കുളം-ബിനു ഐസക്ക് രാജു (കേരള കോൺഗ്രസ്-എം), ചെട്ടികുളങ്ങര-ആതിര.ജി (ജനതാദൾ സെക്കുലർ), മുതുകുളം-ഷംസാദ് റഹിം (എൽ.ജെ.ഡി).