മുതുകുളം: കൊച്ചിയുടെ ജെട്ടി - മണിവേലിക്കടവ് റോഡിന്റെ മിക്കയിടങ്ങളിലും വൈദ്യുത വിളക്കുകൾ പ്രകാശിക്കുന്നില്ലെന്ന് പരാതി. ആറാട്ടുപുഴ പഞ്ചായത്ത് പ്രദേശമായ മേഖലയി​ൽ തെരുവുവിളക്കുകൾ കത്താത്തതി​നാൽ റോഡിൽ അപകടങ്ങൾ പതിവാണ്. കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. കൊച്ചിയുടെ ജെട്ടി കായലിന് കിഴക്കേ കരയായ ഇവിടെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട് .കൊച്ചിയുടെ ജെട്ടിയിൽ ഇന്റർലിങ്ക് വൈദ്യുതി പോസ്റ്റ് പൂർണമായും കാടുകയറിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പരിഹരിച്ചി​രുന്നു. കൊച്ചിയുടെ ജെട്ടി മുതൽ മണിവേലിക്കടവ് വരെയുള്ള ഭാഗങ്ങളിൽ കെ.എസ് .ഇ .ബി യുടെ അറ്റകുറ്റപണികൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് പരാതി.