ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ജില്ലാ കോൺഗ്രസ് നേതൃ യോഗം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനാപരമായ റിപ്പോർട്ടിംഗ് മാത്രമായിരുന്നു അജണ്ടയിൽ ഉണ്ടായിരുന്നത്.
ഡി.സി.സി പ്രസിഡന്റ് എം. ലിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, ജില്ലയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി പാലോട് രവി, വൈസ് പ്രസിഡന്റ് പി.സി .വിഷ്ണുനാഥ്, രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, ഡി.സുഗതൻ, എം. മുരളി, ബി.ബാബുപ്രസാദ്, കോശി എം കോശി, ജോൺസൺ എബ്രഹാം ,യൂഡിഎഫ് കൺവീനർ സി.കെ.ഷാജിമോഹൻ,സി.ആർ .ജയപ്രകാശ്, കെ.പി.സി.സി ഭാരവാഹികളായ കെ.പി. ശ്രീകുമാർ, ബി.ബൈജു, ഇ.സമീർ, എബി കുര്യാക്കോസ്, .എം.ജെ. ജോബ്, എസ് ശരത്, കറ്റാനം ഷാജി, എൻ.രവി, ജ്യോതി വിജയകുമാർ, മോളി ജേക്കബ്, ടി സുബ്രഹ്മണ്യ ദാസ്, ജി സഞ്ജീവ് ഭട്ട്, കെ.എൻ. വിശ്വനാഥൻ, എംഎം ബഷീർ, കെ.ആർ. മുരളീധരൻ, തുടങ്ങിയവർ പ്രസംഗിച്ചു.