മാവേലിക്കര: സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിലെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ നിയമനത്തിൽ നിന്നും ഫാർമസിസ്റ്റുകളെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് കത്തുകൾ അയച്ച് തൂലിക പ്രതിഷേധ സമരം നടത്തി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി എ.അജിത് കുമാർ നിർവ്വഹിച്ചു. സംസ്ഥാന ഫാർമസി കൗൺസിൽ അംഗം നിമ്മി അന്ന പോൾ അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ രോഹിത്, മഞ്ചു പ്രമോദ്, പ്രജീഷ് ചെറിയനാട്,ശില്പ, രേഖ, ശ്രീകല എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സി.ജയകുമാർ, പ്രിയ, വി.എസ്.സവിത, ഷാജു.പി, വി.കെ.പ്രാബാഷ്, ദീപ ശ്രീകുമാർ, റെഞ്ചി ഫിലിപ്പ്, സജിത, പ്രീന കുത്തിയതോട്, അരുൺ, മേഖ, കാവ്യ, ഫിദ അൻസാരി, നിഷ.ഇ.കുട്ടി, ഷീബ, ബിന്ദു ഉണ്ണികൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.