ആലപ്പുഴ : ജില്ലയിലെ 1384 വാർഡുകളിൽ 825 വാർഡുകളിൽ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, മേഖലാ പ്രസിഡന്റ് കെ.സോമൻ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വിനിദേവ് എന്നിവർ നേതൃയോഗത്തിൽ പങ്കെടുത്തു.