മാന്നാർ: ഗ്രാമപഞ്ചായത്തിൽ അജൈവമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്പ് രസിഡന്റ് ഷൈനാ നവാസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷ ജ്യോതി വേലൂർമഠം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ബി.കെ. പ്രസാദ്, കലാധരൻ കൈലാസം, പ്രകാശ് മൂലയിൽ, അജീഷ് കോടാകേരിൽ, രതി ആർ., ഇന്ദിര ഹരിദാസ്, അന്നമ്മ വർഗീസ്, അസി. സെക്രട്ടറി അനിൽകുമാർ ജി., മനോജ് കുമാർ എസ്. തുടങ്ങിയവർ സംസാരിച്ചു. അജൈവമാലിന്യങ്ങളുടെ ആദ്യശേഖരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ സ്വീകരിച്ച് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറി.