മാന്നാർ: കാലഘട്ടത്തിന്റെ ഒഴിവാക്കാനാവാത്ത ആവശ്യമാണ് നിരന്തരമായ പ്രാർത്ഥനയെന്ന് വൈ.എം.സി.എ ഏഷ്യ -പസഫിക് അലയൻസ് മുൻ വൈസ് ചെയർമാൻ പ്രൊഫ. പി. ജെ. ഉമ്മൻ പറഞ്ഞു. ദൈവത്തോട് ചേർന്ന് ജീവിക്കുമ്പോൾ പ്രതിസന്ധികൾ അകലുമെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടമ്പേരൂർ വൈ.എം.സി.എ അഖിലലോക പ്രാർത്ഥനാ വാരത്തോടനുബന്ധിച്ച് മുഖ്യപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മാത്യൂസ് റമ്പാൻ പ്രാർത്ഥനാ വാരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എം. ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, മാത്യു ജി. മനോജ്, ജോജി ജോർജ്, സെക്രട്ടറി തോമസ് ജോൺ, സുജിത്ത് പല്ലാട്ട്‌ശേരിൽ, ജോസഫ് കണിയാന്ത്ര എന്നിവർ സംസാരി​ച്ചു. 12ന് അഡ്വ. വി. സി. സാബു 14നു ഫാ. ടി. എസ്. നൈനാൻ എന്നിവർ സംസാരി​ക്കും.