മാന്നാർ: മാന്നാർ, പാണ്ടനാട്, ബുധനുർ, പുലിയുർ, ചെറിയനാട് എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ലൈസൻസ്ഡ് എൻജി​നിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ് ) മാന്നാർ പ്രവർത്തനമേഖലയിൽ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. പെൻഷൻ ഭവനിൽ നടന്ന രൂപീകരണ യോഗം താലൂക്ക് സെക്രട്ടറി ജി.പ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിൻസി ബേബി അദ്ധ്യക്ഷയായി. കെ.എ ശിവൻ, നരേന്ദ്രൻ ഉണ്ണിത്താൻ, ജോൺ വർഗീസ്, സി.വി ശ്യാം, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വർഗീസ് ടി. സാമുവൽ ( പ്രസിഡന്റ് ), പി.എസ് പ്രശാന്ത്, ( വൈസ് പ്രസിഡന്റ് ), രാജി അനിൽകുമാർ ( സെക്രട്ടറി ), ആർ വെങ്കിട്ടരമണൻ (ട്രഷറർ ).