ചേർത്തല:വൺ ഇന്ത്യ വൺ പെൻഷൻ ചേർത്തല നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഉപദേശക സമിതി അംഗം റോയി മുട്ടാർ,ജില്ലാ വൈസ് പ്രസിഡന്റ് കുട്ടി മൂസ,ജോയിന്റ് സെക്രട്ടറി അനിൽ ഇന്ദീവരം,ട്രഷറർ സേവ്യർ,കോ-ഓർഡിനേറ്റർ ജോയി എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കെ.ആർ.ജോയി(പ്രസിഡന്റ്),അനിയപ്പൻ(വൈസ് പ്രസിഡന്റ്),സേവ്യർ(സെക്രട്ടറി),ശ്രീതിൽ(ജോയിന്റ് സെക്രട്ടറി),ഷിബു(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.