ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെയും തെക്ക് പഞ്ചായത്തിലെയും കടലോര മേഖലയിൽ 1500 മീറ്ററിൽ കടൽഭിത്തി നവീകരിക്കാൻ ഫണ്ട് അനുവദിച്ചതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. 6 കോടി 75 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കാക്കാഴം മുതൽ പുന്നപ്ര വരെയുള്ള ഭാഗത്ത് പുലിമുട്ടോടുകൂടിയായകടൽഭിത്തി നിർമ്മിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് മന്ത്രികെ.കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തിൽ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.15ാം ധനകാര്യ കമ്മിഷന്റെ ശുപാർഷ പ്രകാരം ലഭിക്കുന്ന ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ കടൽ ഭിത്തി നവീകരിക്കുന്നതിന്1,72,50,000 രൂപ അനുവദിച്ചിട്ടുണ്ട്. മൊത്തം 8,47,50,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. തീരപ്രദേശം കടൽ എടുക്കുന്നത് തടയാനും സുരക്ഷക്കും മുൻഗണന നൽകിയാണ് നടപടി. അമ്പലപ്പുഴയുടെകടലോര രക്ഷയ്ക്ക് തുക അനുവദിച്ച മന്ത്രി കെ.കൃഷ്ണൻ കുട്ടിയെ മന്ത്രി ജി.സുധാകരൻ അഭിനന്ദിച്ചു.

വി.എസ് സർക്കാരിന്റെകാലത്ത് മന്ത്രി ആയിരിക്കെ ജി.സുധാകരൻ അന്നത്തെ ഫിഷറീസ് മന്ത്രി എസ്.ശർമ്മയ്ക്കും ഇറിഗേഷൻ മന്ത്രി എൻ.കെ.പ്രേമചന്ദ്രനുംതോട്ടപ്പള്ളി തുറമുഖ വികസനത്തിന് വേണ്ടി നിവേദനം നൽകിയിരുന്നു. അന്ന് കേന്ദ്രസർക്കാരിന് അവർ അയച്ച റിപ്പോർട്ട് പ്രകാരമാണ് വർഷങ്ങൾക്ക് ശേഷം പണം അനുവദിച്ചിട്ടുള്ളത്.തീരപ്രദേശത്തെ മത്സ്യതൊഴിലാളികളുടെകാര്യങ്ങൾക്ക് പ്രഥമ പരിഗണനയാണ് ഈ സർക്കാർ നൽകുന്നതെന്ന് മന്ത്രി സുധാകരൻ പ്രസ്താവനയിൽ വ്യക്തമാക്കി.