ആലപ്പുഴ: അമ്പലപ്പുഴ തീരത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും വേലിയേറ്റത്തിലും തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് നൽകിയ നിവേദനത്തിൽ മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു.

വള്ളങ്ങളും വലയും മത്സബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടതോടെ താങ്ങാനാവാത്ത നഷ്ടമാണ് നേരിട്ടത്.കാറ്റും വേലിയേറ്റം അപ്രതീക്ഷിതമായതിനാൽ യാനങ്ങൾ രക്ഷിക്കാൻ കഴിഞ്ഞില്ല. പായൽക്കുളങ്ങര, കാക്കാഴം,അഞ്ചാലും കാട്, പള്ളിമുക്ക്, എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്ന ഫൈബർ വള്ളങ്ങളാണ് തകർന്നത്. പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് എന്നീ
പഞ്ചായത്തുകളിലയ തൊഴിലാളികളുടെ വള്ളങ്ങളാണ് നശിച്ചത്. വള്ളവുംവലയും വാങ്ങാൻ മതിയായ ധനസഹായം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവരുമെന്ന് മന്ത്രി സുധാകരൻ അറിയിച്ചു.മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജനും ഇക്കാര്യത്തിൽ നിവേദനം നൽകിയിട്ടുണ്ട്.