ആലപ്പുഴ: റേഡിയോ നിലയങ്ങൾ യാതൊരു ന്യായീകരണങ്ങളുമില്ലാതെ അടച്ചുപൂട്ടാനുള്ള നീക്കം റിയൽ എസ്റ്റേറ്റ് ലോബികളെ സഹായിക്കാനെന്ന് എ.എം.ആരിഫ് എം.പി ആരോപിച്ചു. ആലപ്പുഴയിൽ ദേശീയപാതയോരത്തുള്ള ഏക്കർ കണക്കിന്‌ സ്ഥലം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള ശ്രമങ്ങളിൽ നിന്നും പ്രസാർഭാരതി പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേയ്ക്ക് കടക്കുമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന്‌ അയച്ച കത്തിൽ എം.പി. മുന്നറിയിപ്പു നൽകി.