ആലപ്പുഴ: മാവേലിക്കര കോടതി പരിസരത്ത് അലഞ്ഞു തിരിയുന്ന അന്യസംസ്ഥാനക്കാരനെ പുനരധിവസിപ്പിക്കാൻ ജില്ലാകളക്ടറും ജില്ലാസാമൂഹികനീതി ഓഫീസറും നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ജനങ്ങളുടെ ഭയാശങ്ക മാറ്റാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകി.മനുഷ്യാവകാശ പ്രവർത്തകനായ ഡോ. സാമുവൽ ജി.മാവേലിക്കര ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഭക്ഷണം പോലും കഴിക്കാതെ വ്യത്തിഹീനമായ സാഹചര്യത്തിലാണ് ഇയാൾ ജീവിക്കുന്നതെന്നും ഡോ. ജി. സാമുവൽ കമ്മിഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു.