ആലപ്പുഴ: എസ്.എൻ.ഡി.പിയോഗം ആശ്രമം 1976-ാം നമ്പർ ശാഖ മാനേജിംഗ് കമ്മറ്റി അംഗമായ സന്തോഷ് സോമരാജനെയും ഭാര്യ പ്രസന്ന സന്തോഷിനെയും കഴിഞ്ഞ ദിവസം രാത്രി പൂന്തോപ്പുപള്ളിക്ക് സമീപം സാമൂഹ്യ വിരുദ്ധർ മർദ്ദിച്ച സംഭവത്തിൽ ശാഖ മാനേജിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് പി.സി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.കെ.ബാഹുലോയൻ,ആർ.അശോക് കുമാർ,വി.എം.രാജു,വി.കെ.പ്രകാശൻ,ഡി.മണിയൻ,ഷാജി ശിവഗീതം,പി.കണ്ണൻ,ആശ ലാൽജി എന്നിവർ പങ്കെടുത്തു.