ആലപ്പുഴ: 'ഗാന്ധിജിയെ അറിയുക" എന്ന സന്ദേശവുമായി സ്കൂൾ വിദ്യാർത്ഥികൾക്കായി കേരള സർവോദയമണ്ഡലം ജില്ലാകമ്മറ്റി രചനാ മത്സരം നടത്തും. എൽ.പി വിഭാഗം- ഗാന്ധിജിക്കൊരു കത്തെഴുത്ത് (2 പേജ്),യു.പി വിഭാഗം- ആത്മകഥ വായനാക്കുറിപ്പ്(4 പേജ്),എച്ച്.എസ് വിഭാഗം -ഗാന്ധിജിയും അയിത്തോച്ചാടനവും(6 പേജ് ) എന്നിങ്ങനെയാണ് വിഷയങ്ങൾ. രചനകൾ അയക്കേണ്ട വിലാസം ലീനാ മാത്യു,എച്ച്.എം.സെന്റ് ജോസഫ് യു.പി സ്കൂൾ കരുവാറ്റ പി.ഒ,ആലപ്പുഴ-690517. രചനകൾ 30 ന് മുമ്പ് ലഭ്യമാകണം. കൂടുതൽ വിവരങ്ങൾക്ക്: 9497336133,9847765254,9249916982.