ആലപ്പുഴ : കാവാലം പഞ്ചായത്തിലെ വാർഡ് 10, കൈനകരി പഞ്ചായത്തിലെ വാർഡ് 13ൽ എസ്.എച്ച് ചർച്ചിന് എതിർവശം മുതൽ കായൽച്ചിറ വരെയുള്ള പ്രദേശം എന്നിവ കണ്ടെയിൻമെന്റ് സോണാക്കി..

ആറാട്ടുപുഴ പഞ്ചായത്തിലെ വാർഡ് ആറ്,12, ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് രണ്ട്, തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 11ൽ തെക്ക് - ചള്ളിയിൽ, വടക്ക് - ആനാക്കുഴിക്കൽ, കിഴക്ക്- പരിത്യംപള്ളി, പടിഞ്ഞാറ്- ചന്ദ്രപുരയ്ക്കൽ, വാർഡ് 11ൽ തെക്ക്-പാലുത്തറ മഠം പുത്തനങ്ങാടി മെയിൻ റോഡിന് പടിഞ്ഞാറുവശം, വടക്ക്- മംഗലത്ത് ഭാഗം, കിഴക്ക്- പൊക്കത്തൈ ഭാഗം, പടിഞ്ഞാറ്-പാലത്തറവെളി, തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 16,17, ചേർത്തല സൗത്ത് പഞ്ചായത്തിലെ വാർഡ് 10 എന്നിവ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.