vishnu-namboothiri

ആലപ്പുഴ : സി.എഫ്.എൽ.ടി.സികളിൽ ആയുർവേദ ചികിത്സ ഏർപ്പെടുത്തണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സർക്കാറിനോട് ആവശ്യപ്പെട്ടു. കൊവിഡ് ചികിത്സയിൽ ആയുർവേദം ഫലപ്രദമാണ് എന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ്-19 ചികിത്സയ്ക്ക് ആയുർവേദ പ്രോട്ടോകോൾ നിശ്ചയിച്ചിട്ടുണ്ടെന്നും എ.എം.എ. ഐ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ്, ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പറഞ്ഞു. കൊവിഡ്-19 ചികിത്സയും പ്രായോഗിക ആയുർവേദവും എന്ന വിഷയത്തിൽ നടന്ന ഇന്റർനാഷണൽ വെബിനാറിലാണ് ഈ ആവശ്യം ഇവർ ഉന്നയിച്ചത്. കൊവിഡ് പ്രതിരോധത്തിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. കെ ആർ രാധാകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു.എറണാകുളം സോൺ പ്രസിഡന്റ് ഡോ. കെ.എസ് വിഷ്ണുനമ്പൂതിരി, സെക്രട്ടറി ഡോ. നൗഷാദ് , ജില്ലാ പ്രസിഡന്റ് ഡോ. സൈനുലാബ്ദീൻ എന്നിവർ സംസാരിച്ചു.