മാവേലിക്കര: എസ്. എൻ.ഡി.പി യോഗം പള്ളിക്കൽ 323-ാം നമ്പർ ശാഖയിൽ ശുദ്ധി പഞ്ചകത്തിന്റ കൊറൊണാകാല പ്രസക്തി എന്ന പുസ്തകത്തിന്റെ വിതരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സൗജന്യ ഭഷ്യധാന്യ പച്ചക്കറി കിറ്റ് വിതരണം, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പുസ്തക വിതരണത്തോടനുബന്ധിച്ച് നടത്തുന്നത്. യോഗത്തിൽ യൂണിയൻ കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ, ശാഖാ അഡ്ഹോക് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത് ധർമ്മരാജൻ, അഭിലാഷ് ധർമ്മരാജൻ, വൈസ് ചെയർമാൻ സുശീലൻ ഡി.ദേവരാജൻ , സരസൻ, ശശിധരൻ, ഡി. ഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ശാഖാ അഡ്ഹോക് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്, കൺവീനർ ഡി. അഭിലാഷ്, യൂത്ത്മൂവ്മെന്റ നേതാവ് വിഷ്ണു സോമൻ എന്നിവർ നേതൃത്വം നൽകി.