തുറവൂർ:ചമ്മനാട് ഡോ.ബി.ആർ അംബേദ്കർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാല പ്രവർത്തനോദ്ഘാടനം കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ സെബാസ്റ്റ്യൻ നിർവഹിച്ചു. പഞ്ചായത്തംഗം എസ്.ദിലീപ് കുമാർ അദ്ധ്യക്ഷനായി. ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ അനാഛാദനവും പ്രതിഭകളെ ആദരിക്കലും കോടംതുരുത്ത് പി.എച്ച്.സിയിലെ.മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിത്ത് മോനായി നിർവഹിച്ചു. പാർവതി, അംബികാ ബാബു, ശാലിനി ബൈജു, ഉഷാസോമൻ തുടങ്ങിയവർ പങ്കെടുത്തു.