അമ്പലപ്പുഴ: ലോട്ടറി വില്പനക്കാരന് കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ 8 ഓടെ ദേശീയ പാതയിൽ നീർക്കുന്നം കളപ്പുരക്കൽ ഭാഗത്തായിരുന്നു അപകടം. കാൽനടയായി ലോട്ടറി വില്പന നടത്തിവന്നയാളെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് വീഴ്ത്തുക യായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു വീണ് ബോധം നഷ്ടപ്പെട്ട ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ലഭിക്കുന്നവർ ആശുപത്രി എയ്ഡ്‌പോസ്റ്റ് പൊലീസുമായി ബന്ധപെടണം. നമ്പർ - 9497975217