ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെയും എസ്.എൻ.എം ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ പ്രമേഹ ദിനമായ 14 ന് പ്രമേഹ ദിന ക്യാമ്പ് നടത്തും . മാവേലിക്കര ജോയിൻ്റ് ആർ.ഡി.ഒ എം. ജി .മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രമേഹവും നൂതന ചികിത്സയും എന്ന വിഷയത്തെപ്പറ്റി ലൈഫ് കെയർ ഹോസ്പിറ്റൽ ഗ്രൂപ്പ് എം.ഡി ഡോ.സുശീലൻ ക്ലാസ് നയിക്കും . വിവരങ്ങൾക്ക് രഞ്ജിത്ത് - 9447273917, മഹേഷ് - 6282574254.