പൂച്ചാക്കൽ: വർഷങ്ങളായി മുൾച്ചെടി പടർന്ന് തരിശായി കിടന്ന പാണാവള്ളി ആറാവേലിപ്പാടത്ത് നെൽകൃഷി തുടങ്ങി. 23 ഏക്കർ നിലമാണ് 15 കർഷകരുടെ കൂട്ടായ്മയിൽ കൃഷിക്കായി സജ്ജമാക്കിയെടുത്തത്. ചാണകവും കുമ്മായവും കരിയിലച്ചാരവും കൊണ്ടുണ്ടാക്കിയ ജൈവ മിശ്രിതമാണ് അടിവളമായി ഇട്ടത്. പ്രതിരോധശേഷിയുള്ള മണിരത്നം വിത്താണ് വിതച്ചത്. ഒരു നെല്ലും ഒരു മീനും പദ്ധതിയനുസരിച്ച് കൃഷി ഭവനാണ് സാങ്കേതിക സഹായം നൽകുന്നത്. പാടശേഖര സമിതി ഭാരവാഹികളായ ജോർജ്ജ് ജോസഫ്, അശേന്ദ്രൻ എന്നിവർക്കാണ് കൃഷിയുടെ നേതൃത്വം.