cha

കുട്ടനാട് : ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല നവംബർ 29 ന് നടക്കും.

കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേകം പൊങ്കാല ഇടാൻ ഭക്തജനങ്ങളെ അനുവദിക്കുന്നതല്ല. എന്നാൽ, നാളും പേരും പറഞ്ഞ് പൊങ്കാല വഴിപാട് ബുക്കുചെയ്യാം.

ക്ഷേത്ര സന്നിധിയിൽ കൊടിമരച്ചുവട്ടിൽ പ്രത്യേകം തയ്യാറാക്കുന്ന പണ്ടാര പൊങ്കാല ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായാണ് നടത്തുന്നതെന്ന്‌ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പറഞ്ഞു
ക്ഷേത്ര കോമ്പൗണ്ടിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാല അടുപ്പുകൾ കൂട്ടാൻ പാടില്ല. പൊങ്കാല വഴിപാട് ബുക്ക് ചെയ്യുന്നതിന് പ്രത്യേക കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്. പൊങ്കാല ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ക്ഷേത്രദർശനം അനുവദിക്കൂവെന്ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.
പൊങ്കാല വഴിപാടായി നടത്താൻ ഓൺലൈൻ മുഖേനയോ മണി ഓർഡർ അയച്ചോ, 04772213550, 9447104242 എന്നി നമ്പരുകളി

ലോ ബന്ധപ്പെടണം.