ആലപ്പുഴ: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കാഞ്ഞിരംചിറ സ്വദേശിയായ 38 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ടൈൽസ് പണിക്കാരനായ പ്രതി കുട്ടിയെ കഴിഞ്ഞ 2 വർഷമായി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്ന് നോർത്ത് പൊലീസ് പറഞ്ഞു .ശാരിരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.